‘കയ്യിലിരുന്ന 2.42 കോടിയും പോയി, വിമാനത്താവളം അദാനിയും കൊണ്ടുപോയി’ ; സർക്കാരിനെതിരെ വി.ഡി സതീശന്‍

Jaihind News Bureau
Saturday, October 31, 2020

 

തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനിയുമായി മത്സരിച്ച് ടെന്‍ഡറില്‍ പങ്കെടുത്തത്തിന് സര്‍ക്കാരിന് ചെലവായത് 2.42 കോടി രൂപയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. ഇതു സംബന്ധിച്ച രേഖകള്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കേരളത്തിന്‍റെ ടെൻഡർ തുക നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുത്തതാണെന്ന്  അവിശ്വാസപ്രമേയവേളയില്‍ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  കയ്യിലിരുന്ന 2.42 കോടിയും പോയി. എയർപോർട്ട് അദാനിയും കൊണ്ടുപോയെന്നും അദ്ദേഹം പരിഹസിച്ചു.

വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം എയർപോർട്ട് : അദാനിയുമായി മത്സരിച്ച് ടെൻഡറിൽ പങ്കെടുത്തതിന് സർക്കാരിന്റെ ചെലവ് 2.42 കോടി രൂപ. കേരളത്തിന്റെ ടെൻഡർ തുക നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുത്തതാണ് എന്ന് ഞാൻ അവിശ്വാസപ്രമേയ വേളയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ നടന്നില്ല.
കയ്യിലിരുന്ന 2.42 കോടിയും പോയി. എയർപോർട്ട് അദാനിയും കൊണ്ടുപോയി.