തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകൾ ഗൗരവകരമാണ്. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്ത നടപടി പ്രതിഷേധാർഹമാണ്. സ്പീക്കർ ഇക്കാര്യത്തിൽ വിവേചനപരമായാണ് പെരുമാറിയത്. സർക്കാരിനെയും സിപിഎമ്മിനെയും സംരക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുണ്ടായ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കിത്തീർക്കാൻ പോലീസ് തലത്തിൽ തന്നെ ഗൂഢാലോചന നടന്നതായും അദ്ദേഹം പറഞ്ഞു. കേസ് സംബന്ധിച്ച് സൈബർ ഫൊറൻസിക് വിഭാഗം കണ്ടെത്തിയ തെളിവുകൾ പുറത്തുവിടാൻ സർക്കാർ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/JaihindNewsChannel/videos/477523510593352