ഷാജിയെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു, മനംനൊന്ത് ആത്മഹത്യ; എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.ഡി സതീശൻ

Jaihind Webdesk
Thursday, March 14, 2024

കൊച്ചി: കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ ആരോപണ വിധേയനായ വിധികർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ ആരോപണവിധേയരായ വിധികര്‍ത്താക്കളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. അതില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്.

വയനാട്ടില്‍ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. എസ്എഫ്ഐ ക്രിമിനലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്. കുട്ടികളെ കോളേജിലയക്കാൻ പേടിയാണെന്നും വി ഡി സതീശൻ. കുട്ടികളെ കോളേജിലേക്കയക്കാന്‍ രക്ഷിതാക്കള്‍ക്ക് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.