സിപിഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നു; വിമർശനവുമായി വി. ഡി. സതീശൻ

Jaihind Webdesk
Sunday, December 31, 2023

കൊച്ചി: നവകേരള സദസിലെ പ്രതിഷേധത്തിൽ നിലപാട് ആവ‍‍‍ർത്തിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാട് ആവർത്തിക്കുകയാണ് വി.ഡി.സതീശന്‍. പ്രവർത്തകരെ ആക്രമിച്ച പോലീസിന് ഗുഡ് സർവീസ് നൽകുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണ്. കേരളത്തിലെ ഒരാളുടെയും കണ്ണീരൊപ്പാതെ കോടിക്കണക്കിന് രൂപ ജനങ്ങളുടെ കയ്യിൽ നിന്നും കള്ള പ്പിരിവ് നടത്തി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ആർഭാട സദസായിരുന്നു നവകേരള സദസെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു. ഇതിനെതിരെ ഇനിയും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പരിപാടിയിൽ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. സിപിഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നും വി. ഡി. സതീശന്‍ പറഞ്ഞു.