മുഖാമുഖത്തില്‍ നേരത്തെ തയാറാക്കിയ ചോദ്യങ്ങള്‍; സർക്കാരിനെ വിമർശിച്ചാൽ മുഖ്യമന്ത്രിക്ക് ദേഷ്യമെന്ന് വി.ഡി. സതീശന്‍

Tuesday, February 27, 2024

കൊല്ലം:  ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലൂടെ ബിജെപിയും സിപിഎമ്മും സംസ്ഥാനത്ത് വലിയ അന്തര്‍ധാരയിലേക്ക് പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ നേരത്തെ തയാറാക്കിയ ചോദ്യങ്ങളും ഉത്തരവുമാണ് നടക്കുന്നത്. അതിനപ്പുറമുള്ള ചോദ്യങ്ങൾ വന്നാൽ അദ്ദേഹം ക്ഷുഭിതനാവും. മുഖാമുഖത്തിൽ സർക്കാരിനെ വിമർശിച്ചാൽ മുഖ്യമന്ത്രി ദേഷ്യം പിടിക്കുകയാണെന്ന് അദ്ദേഹം കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങൾ അവസാനത്തെ ആളുടെ ചോദ്യങ്ങൾ വരെ കേൾക്കും. ജനങ്ങൾ പരിതാപകരമായ അവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.