ലീഗിന് പിന്നാലെ സിപിഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടമായത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഒരു ലീഗ് പ്രവര്‍ത്തകനും റാലിയില്‍ പങ്കെടുക്കില്ലെന്നും ക്ഷണം കിട്ടിയപ്പോള്‍ 48 മണിക്കൂറിനകം ലീഗ് തീരുമാനം എടുത്തുവെന്നും സതീശന് വ്യക്തമാക്കി. പലസ്തീന് പ്രശ്നം സിപിഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്. സിപിഎമ്മിനേക്കാളും കേഡര്‍ ആയിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന്റെ നേതൃത്വത്തിന്റെ വാക്ക് ധിക്കരിച്ച് ഒരു അണിയും റാലിയില്‍ പങ്കെടുക്കില്ല. സിപിഎം എന്തിനാണ് ഇങ്ങനെ ലീഗിന് പുറകെ നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പലസ്തീന് വിഷയത്തോടുള്ള സിപിഎമ്മിന്റെ ആത്മാര്‍ത്ഥത കൂടി ഇതോടെ വെളിപ്പെട്ടു. സിപിഎമ്മിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് പറയാതെ പറയുന്നു എന്നും സതീശന് വിമര്‍ശിച്ചു. രാഷ്ട്രീയമായ കണ്ഫ്യൂഷന് ഉണ്ടാക്കി രാഷ്ട്രീയ ലാഭമാണ് സിപിഎം ലക്ഷ്യമിടുന്നതെന്നും സതീശന് വ്യക്തമാക്കി.