അരോമ മണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Sunday, July 14, 2024

 

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് മറക്കാനാകാത്ത സിനിമ നിര്‍മ്മാണ കമ്പനികളാണ് സുനിത പ്രൊഡക്ഷന്‍സും അരോമ മൂവി ഇന്‍റര്‍നാഷണലും. ഈ രണ്ടു കമ്പനികളുടെ ബാനറില്‍ നിരവധി ജനപ്രിയ സിനിമകളാണ് അരോമ മണി തിയേറ്ററുകളിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകനായും അരോമ മണി തിളങ്ങി. മലയാള സിനിമ ചരിത്രത്തില്‍ ഒരു കാലത്തും വിസ്മരിക്കാനാകാത്ത പേരാണ് അരോമ മണിയുടേത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.