പ്രശ്‌നം കപ്പിത്താന്‍റെ ക്യാബിനില്‍; എന്തറിഞ്ഞാണ് ഭരിച്ചിരുന്നത്? ; മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം:  പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി.ഡി സതീശന്‍ എംഎല്‍എ അവതരിപ്പിച്ചു.  മുഖ്യമന്ത്രി ആദരണീയനെന്ന് വിശേഷിപ്പിച്ച അദ്ദേഹം മുഖ്യമന്ത്രിക്ക് ഭരണത്തെ നിയന്ത്രിക്കാനാകുന്നില്ലെന്നും  മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണ് നിയന്ത്രണമെന്നും കുറ്റപ്പെടുത്തി. പ്രശ്‌നം കപ്പിത്താന്‍റെ മുറിയിലാണെന്നും എന്തറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ  ക്രമക്കേടും അദ്ദേഹം ചൂണ്ടിക്കാട്ടി.  20 കോടിയുടെ പദ്ധതിയിൽ 9.25 കോടി ക്രമക്കേട് നടന്നു. ലൈഫ് മിഷൻ പദ്ധതി കൈക്കൂലി മിഷൻ ആക്കി. ലൈഫ് മിഷൻ കമ്മിഷനിൽ ബെവ്ക്യൂ ആപ്പ് സഖാവിന്‍റെ ബന്ധം അറിയണമെന്നും വി.ഡി സതീശൻ പറഞ്ഞു.

Watch Niyama Sabha LIVE :