കേരളം ഗുണ്ടകളുടെ നാടായി മാറി; മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, November 21, 2023

 

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസിന്‍റെ പേരില്‍ ഗുണ്ടകളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണ് മുഖ്യമന്ത്രി. കേരളം ഗുണ്ടകളുടെ നാടായി മാറി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച മുഖ്യമന്ത്രി ക്രിമിനല്‍ മനസുള്ളയാളെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേ സമയം നവകേരള സദസ് രാഷ്ട്രീയ പ്രചാരണം മാത്രമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.