ബി.ജെ.പിയെ തൃപ്തിപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നു; ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Thursday, January 4, 2024

ന്യൂഡല്‍ഹി: കേരളത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് തെറ്റിദ്ധാരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇവിടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ല. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും ബി.ജെപിയും തമ്മില്‍ ബന്ധമാണ്. ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് ഏതെന്ന് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് എന്ത് കൊണ്ട് നടന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുടെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം, അതുകൊണ്ട് സിപിഎമ്മിനെ സഹായിച്ചു. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആണ് സിപിഎം ശ്രമം. ഇതിന് ഉദാഹരണം ആണ് കരുവന്നൂർ ബാങ്ക് അഴിമതിയില്‍ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.