അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്; ദേശാഭിമാനി വ്യാജ രേഖ ചമച്ചതാണ്, സിപിഎമ്മിനും പങ്കുണ്ടെന്ന് വി ഡി സതീശന്‍

Jaihind Webdesk
Saturday, January 6, 2024

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കണ്‍വീനർ അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചതാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്നും ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരളത്തിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും വിതരണം സ്തംഭിച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മരുന്ന് വിതരണത്തിൽ ഗുണനിലവാര പരിശോധന നടക്കുന്നില്ല. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും വിഡി സതീശൻ ആരോപിച്ചു.