ദിലീപ് കുമാറിന്‍റെ ജീവിതം പ്രചോദനമാകുന്നതും സിനിമയെ വെല്ലുന്നതും ; അനുസ്മരിച്ച് വി.ഡി സതീശന്‍

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം : ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. തിയേറ്റര്‍ മാനേജരില്‍ നിന്നും ബോളിവുഡിലെ താരരാജാവായി മാറിയ ദിലീപ് കുമാറിന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്നതും സിനിമയെ വെല്ലുന്നതുമാണ്. ആന്‍, ദാഗ്, ആസാദ് ഗംഗ ജമുന എന്നീ സിനിമകളിലെ അഭിനയശൈലി നടന്‍ എന്ന നിലയില്‍ ദലീപ് കുമാറിനെ വ്യത്യസ്തനാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.