തൃശൂര്‍: സീതാറാം യെച്ചൂരിക്ക് പോലും കേരളത്തിൽ അഭിപ്രായം പറയാൻ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഉരുത്തിരിയാൻ കണ്ണൂർ പാർട്ടി കോൺഗ്രസിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. സിപിഎം കേരള ഘടകവും ബിജെപി ദേശീയ നേതൃത്വവുമായുള്ള രഹസ്യ ധാരണ പാർട്ടി കോൺഗ്രസോടെ വ്യക്തമായെന്നും വി.ഡി സതീശൻ തൃശൂരിൽ പറഞ്ഞു.