‘ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളല്ലേ… എന്തിനാണിത്ര പേടി?’; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, June 11, 2022

 

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ജനത്തെ ദുരിതത്തിലാക്കുന്ന നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സീതശന്‍. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളല്ലേ പിന്നെന്തിനാണ് ഇപ്പോള്‍ പേടിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞതുപോലെ കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും കല്ലെറിയില്ല. പിണറായി ആരെയാണ് ഭയപ്പെടുന്നത്. എന്തിനാണ് ഇത്രയും ഭീതി. അതാണ് മനസിലാകാത്തത്. മാധ്യമങ്ങള്‍ക്ക് പാസ് ഏർപ്പെടുത്തിയതും കറുത്ത മാസ്ക് ഉപയോഗിക്കരുത് എന്ന് പറഞ്ഞതിലുമൊക്കെ പ്രതികരിക്കേണ്ടത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.