കൊവിഡ് – 19 : ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികള്‍ക്ക് വയലാർ രവിയുടെ സഹായം; ഒന്നര കോടി അനുവദിച്ചു

Jaihind News Bureau
Thursday, March 26, 2020

കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾക്കു ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വയലാർ രവി എം പി ഒന്നര കോടി അനുവദിച്ചു. എം പി മാരുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.  പോർട്ടബിള്‍ വെന്‍റിലേറ്റർ, ബീപാപ്  മെഷീൻ, ഡിഫിബ്രിലേറ്റർ, മൾട്ടിപാരാ മോണിറ്റർ വിത്ത് ബിപി & ETCO2 തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് കളക്ടറെ വയലാർ രവി ചുമതലപ്പെടുത്തിയത്