വയലാര്‍ അവാർഡ് ബെന്യാമിന്; പുരസ്കാരം ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്​ വർഷങ്ങൾ’ക്ക്

Jaihind Webdesk
Saturday, October 9, 2021

 

തിരുവനന്തപുരം: 45-ാമത്​ വയലാർ പുരസ്​കാരം എഴുത്തുകാരന്‍ ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്​ വർഷങ്ങൾ’ എന്ന കൃതിക്കാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് അവാർഡ്.

ഡോ. ജോർജ് ഓണക്കൂർ, ഡോ. സി ഉണ്ണികൃഷ്ണൻ, കെ.ആർ മീര എന്നിവരുൾപ്പെട്ട ജൂറിയാണ്​ പുരസ്​കാരജേതാവിനെ തെരഞ്ഞെടുത്തത്​. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27 ന്​ തിരുവനന്തപുരത്ത്​ നടക്കുന്ന ചടങ്ങിൽ പുരസ്​കാരം സമ്മാനിക്കും.

ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ തുടങ്ങിയവ ബെന്യാമിന്‍റെ പ്രധാന കൃതികളാണ്.  ആടുജീവിതത്തിന് കേന്ദ്രപ്രവാസകാര്യവകുപ്പിന്‍റെ പ്രത്യേക പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.