വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍തമ്പിയ്ക്ക്

Sunday, October 8, 2023

നാല്പത്തിയേഴാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ്് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. ഈ മാസം 27ന് നിശാഗന്ധിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.