“വട്ടവട ഡയറീസ്” ലോക്ക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നും വെബ് സീരീസുമായി ഒരു കൂട്ടം കലാകാരന്മാർ

Jaihind News Bureau
Wednesday, July 29, 2020

ലോക്ക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു കൂട്ടം കലാകാരന്മാരുടെ പ്രയത്നത്തിന്‍റെ ഫലമാണ് “വട്ടവട ഡയറീസ്” എന്ന മിനി വെബ് സീരീസ്. ആരോണ്‍ എന്‍റർടെയിന്‍മെന്‍റ്സിന്‍റെ ബാനറിൽ അനി തോമസ് നിർമിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ഷാന്‍ ബഷീർ ആണ്.

മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനു മാത്യു പോള്‍ നിർമ്മാണത്തിലും അനി തോമസിനൊപ്പം ചേരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍
അണിചേരുന്ന ഈ വെബ് സീരീസ് ആഗസ്റ്റ് ആദ്യ വാരത്തില്‍ റിലീസ് ചെയ്യും.