കേന്ദ്രത്തിനെതിരെ വീണ്ടും ട്വീറ്റുമായി ബിജെപി എംപി വരുണ്‍ ഗാന്ധി

Jaihind Webdesk
Thursday, October 14, 2021

 

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി എംപി വരുണ്‍ ഗാന്ധി ട്വീറ്റുറില്‍ രംഗത്തെത്തി. അടല്‍ ബിഹാരി വാജ്‌പേയ് മുന്‍കാലത്ത് കര്‍ഷക സമരത്തിന് അനുകൂലമായി പ്രസംഗിക്കുന്ന വീഡയോ ആണ് വരുണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

1980 ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ചു കൊണ്ട് പ്രസംഗിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഇത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്, നമ്മെ ഭയപ്പെടുത്താനോ , സമാധാനത്തോടെയുള്ള കര്‍ഷകരുടെ സമരത്തെ അപകീര്‍ത്തിപ്പെടുത്താനോ , നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ  നിങ്ങള്‍ ശ്രമിച്ചാല്‍ കര്‍ഷകര്‍ക്കൊപ്പം ഞങ്ങളും അണിചേരും. എന്നാല്‍ കര്‍ഷകരുടെ സമരത്തെ രാഷ്ട്രീയ വത്കരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല – വാജ്‌പേയിയുടെ വാക്കുകള്‍.

 

വലിയ മനസ്സുള്ള നേതാവിന്‍റെ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വരുണ്‍ ഗാന്ധി വീഡിയെ പങ്കുവച്ചത്.

ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിന് നേരത്തെ വരുണ്‍ ഗാന്ധിയെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കിയിരുന്നു. കര്‍ഷകരെ പിന്തുണച്ചുകൊണ്ട് തുടരെയുള്ള വരുണ്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് .