
വര്‍ക്കല പാപാനാശം ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം. രാവിലെ മത്സ്യബന്ധനത്തിന് പോയവരാണ് ബീച്ചില്‍ മൃതദേഹം കണ്ടത്.
പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.ആളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സ്റ്റേഷന്‍ പരിധികളില്‍ നിന്നും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.