
വര്‍ക്കല: സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് മത്സരിക്കുന്ന വര്‍ക്കല നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കനത്ത ആഘാതം. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നു. വര്‍ക്കലയില്‍ സ്മിത ബിജെപി സ്ഥാാര്‍ത്ഥിയാകും. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന പദവി രാജിവെച്ചാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ സിപിഎം നേതാവ് സുന്ദരേശന്റെ മകള്‍ കൂടിയാണ് സ്മിത.
വര്‍ക്കലയില്‍ ബിഡിജെഎസിന് നല്‍കിയിരുന്ന സീറ്റ് തിരിച്ചുവാങ്ങി സ്മിത സുന്ദരേശനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയത്. സീറ്റ് ബിജെപി ഏറ്റെടുത്തതില്‍ എന്‍ഡിഎ മുന്നണിക്കുള്ളില്‍, പ്രത്യേകിച്ച് ബിഡിജെഎസില്‍ വന്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സിപിഎമ്മിലെ മൂല്യച്യുതിയാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്ന് സ്മിത സുന്ദരേശന്‍ പ്രതികരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി തന്നെ ജനവിധി തേടുന്ന മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ഇടത് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.