കനത്ത മഴയില്‍ വെള്ളക്കെട്ടിലായി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങള്‍; 5 ജില്ലകളില്‍ പ്രളയ ജാഗ്രതാ നിർദേശം

Jaihind Webdesk
Sunday, November 13, 2022

 

ചെന്നൈ: ശനിയാഴ്ച ആരംഭിച്ച കനത്ത മഴയില്‍ വെള്ളക്കെട്ടിലായി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങള്‍.  ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരിച്ചു. മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 5 ജില്ലകളില്‍ പ്രളയ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെ 23 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

തമിഴ്‌നാടിന്‍റെ, ബംഗാള്‍ ഉള്‍ക്കടലിനോട് ചേർന്നുകിടക്കുന്ന വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച പരക്കെ മഴയുണ്ടായി. ചെന്നൈയില്‍ ഇടിയോടു കൂടിയുളള മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരത്തിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ തമ്പാരത്തും വേലച്ചേരിയിലും വെള്ളം കയറി. തേനി, ഡിണ്ഡിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രളയജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.