വഞ്ചിയൂരിലെ വെടിവെപ്പ്; അക്രമി പോയത് ആറ്റിങ്ങല്‍ ഭാഗത്തേക്ക്; വ്യക്തിവൈരാഗ്യമെന്ന നിഗമനത്തില്‍ പോലീസ്

Jaihind Webdesk
Monday, July 29, 2024

 

തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ആക്രമണത്തിന് കാരണം വ്യക്തിവൈരാഗ്യം എന്ന നിഗമനത്തിൽ പോലീസ്. വെടിയേറ്റ ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യം തന്നെയാകാം ആക്രമണത്തിന് കാരണമെന്നാണ് പോലീസ് അനുമാനിക്കുന്നത്.

ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്. വ്യാജ നമ്പർ പ്ലേറ്റുപയോഗിച്ചാണ്
ദേശീയപാത വഴി കാർ കടന്നുപോയിട്ടുള്ളത്. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം തുടരുകയാണ്അന്വേഷണം തുടരുകയാണ്.