വണ്ടിപ്പെരിയാറില്‍ രോഷപ്രകടനവുമായി നാട്ടുകാർ ; തെളിവെടുപ്പിനിടെ ഡിവൈഎഫ്ഐക്കാരനായ പ്രതിക്ക് മർദ്ദനം

Jaihind Webdesk
Sunday, July 11, 2021

ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നാട്ടുകാരുടെ മർദ്ദനം. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് പ്രതി അർജുനെതിരെ നാട്ടുകാർ രോഷപ്രകടനവുമായി പാഞ്ഞടുത്തത്. നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയരീതിയില്‍ പ്രതിഷേധമുണ്ടായി. ഡമ്മിയടക്കം ഉപയോഗിച്ച് വിശദമായ തെളിവെടുപ്പാണ് നടന്നത്.