ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജുനെ വെറുതെ വിട്ട വിധിയില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നതായി ഡീന്‍ കുര്യാക്കോസ് ആരോപിക്കുന്നു. സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ടെന്നും കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും ഡീന്‍ വ്യക്തമാക്കുന്നു. പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.