വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Jaihind Webdesk
Thursday, February 1, 2024

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. എസ്എച്ച്ഒ ടി ഡി സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

സുനില്‍കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശം നല്‍കിയിയട്ടുണ്ട്.  പോലീസ് പ്രതിയ്ക്ക് ഒപ്പം നിന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കുടുംബവും ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈ സംഭവത്തെക്കുറിച്ച്  നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിനെ തുടർന്നായിരുന്നു നിയമസഭയില്‍ വി.ഡി. സതീശന്‍ കേസിനെ വിമർശിച്ചത്. എറണാകുളം റൂറല്‍ അഡീഷനല്‍ പോലീസ് സൂപ്രണ്ടായിരിക്കും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തുക.