വണ്ടിപ്പെരിയാർ ആക്രമണം; പ്രതി പാൽ രാജിനെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി

Jaihind Webdesk
Sunday, January 7, 2024

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പാൽ രാജിനെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. പീരുമേട് കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.

പാൽരാജാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. അതേസമയം ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തിനൊടുവിൽ പെൺകുട്ടിയുടെ കുടുംബത്തിന് പൂർണ്ണ സുരക്ഷ നൽകുമെന്ന് പോലീസ് ഉറപ്പുനൽകി.