വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പില്ല: വിവേചനമെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

 

മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന്‍റെ തിരൂർ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണ് ഇതെന്മുന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ തിരൂർ റെയിൽ വേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വന്ദേഭാരത് കടന്ന് പോകുന്ന മറ്റ് എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ടെന്നും ആദ്യ ഘട്ടത്തില്‍ അനുവദിച്ച തിരൂർ സ്റ്റോപ്പ് ഇപ്പോള്‍ ഒഴിവാക്കിയത് മലപ്പുറഞ്ഞോടുള്ള അവഗണനയാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. തിരൂരില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് ഒറ്റക്കെട്ടായി സമര രംഗത്തേക്ക് കടക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

 

Comments (0)
Add Comment