നിശ്ചയദാര്‍ഢ്യത്തിന്‍റെയും അര്‍പ്പണ ബോധത്തിന്‍റെയും പ്രതീകം; ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച ആസിമിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

 

കോഴിക്കോട്: ഇരുകൈകളും ഇല്ലാതെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആസിമിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. നിശ്ചയദാര്‍ഢ്യത്തിന്‍റെയും അര്‍പ്പണ ബോധത്തിന്‍റെയും പ്രതീകമാണ് ആസിം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാനും  സംസാരിക്കാനും ആസിന് അവസരമൊരുങ്ങിയിരുന്നു. ആസിമിന്‍റെ വിജയം വ്യക്തിപരമായ വിജയം മാത്രമല്ല ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്ന എല്ലാവരുടെയും വിജയം കൂടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആസിമിന് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. ആസിമിന്‍റെ മുന്നോട്ടുള്ള ഭാവിക്കും ആശംസകള്‍ നേര്‍ന്ന രാഹുല്‍ ഗാന്ധി ആസിമിന്‍റെ വിജയം മറ്റുള്ളവര്‍ക്കും പ്രചോദനമാവട്ടെയെന്നും പറഞ്ഞു.

കോ​ഴി​ക്കോ​ട് വെ​ളി​മ​ണ്ണ സ്വ​ദേ​ശി ഷഹീ​ദി​‍ന്‍റെ​യും ജം​സീ​ന​യു​ടെ​യും മ​ക​നാ​യ ആ​സിം 90 ശ​ത​മാ​നം വൈ​ക​ല്യ​ങ്ങ​ളോ​ടെ​യാ​ണ് ജ​നി​ച്ച​ത്. കൈ​ക​ളി​ല്ല, ന​ട​ക്കാ​നും സം​സാ​രി​ക്കാ​നും കേ​ൾ​വി​ക്കും പ്ര​യാ​സ​മു​ണ്ട്. എന്നാല്‍ തന്‍റെ വൈകല്യങ്ങളെ വകവെക്കാതെ ഏവർക്കും പ്രചോദനമാകുന്ന നേട്ടങ്ങളാണ് ആസിം സ്വന്തമാക്കുന്നത്. പ​ഠി​ച്ച സ്കൂ​ളി​ൽ യുപി ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​വേ​ണ്ടി കാ​ലു​ക​ൾ കൊ​ണ്ട് സ​ർ​ക്കാ​റി​ന് ക​ത്തെ​ഴു​തി അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്​ ഈ ​മി​ടു​ക്ക​ൻ. ഖ​ത്ത​റി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും ഫ്രാ​ൻ​സും ഗ്രൗ​ണ്ടി​ൽ അ​ണി​നി​ര​ന്ന​പ്പോ​ൾ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ആ​സി​മി​ന്​ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. പെരിയാർ നീന്തിക്കടന്നും ആസിം അദ്ഭുതം സൃഷ്ടിച്ചു.2021-ൽ ​നെ​ത​ർ​ല​ൻ​ഡ്​​സി​ൽ കു​ട്ടി​ക​ളു​ടെ നൊ​ബേ​ൽ സ​മ്മാ​ന​വേ​ദി​യി​ൽ ആ​സിം മൂ​ന്നാം​ സ്ഥാ​ന​ക്കാ​ര​നാ​യി.

Comments (0)
Add Comment