രാജ്യത്തെ ആദ്യ എൻജിനില്ലാ ട്രെയിൻ 15 മുതല്‍; ചെയർ കാറിന് 1850, എക്സിക്യൂട്ടീവ് ക്ലാസിന് 3520

webdesk
Tuesday, February 12, 2019

VandeBharatExpress

രാജ്യത്തെ ആദ്യ എൻജിനില്ലാ ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ടിക്കറ്റ് നിരക്കുകൾ പുറത്തുവിട്ടു. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ട്രെയിനിന്‍റെ എ.സി ചെയർ കാർ ടിക്കറ്റിന് 1850 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 3520 രൂപയുമായിരിക്കും നിരക്ക്. ഭക്ഷണത്തിന്‍റെ വിലയും ഇതിൽ ഉൾപ്പെടും. തിരികെയുളള യാത്രയ്ക്ക് അൻപത് രൂപ കുറച്ച് നൽകിയാൽ മതിയാകും. ജനശതാബ്ദിയേക്കാൾ നിരക്ക് കൂടുതലാണ് വന്ദേഭാരത് എക്‌സ്പ്രസിൽ. ഈ മാസം പതിനഞ്ചിന് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യും.