നവകേരള സദസിന് വിദ്യാർത്ഥികളെ റോഡരികില്‍ നിർത്തിയ സംഭവം; പ്രധാനാധ്യാപകന് നോട്ടീസ്

Jaihind Webdesk
Tuesday, November 28, 2023

 

മലപ്പുറം: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ വിദ്യാർത്ഥികളെ റോഡരികിൽ നിർത്തിയ സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ് നോട്ടീസ് ലഭിച്ചത്.

നവകേരള സദസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം പാലിച്ചില്ല, വിദ്യാർത്ഥികളെ റോഡിലിറക്കിയത് ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്നും നോട്ടീസിൽ പറയുന്നു. 7 ദിവസത്തിനകം മറുപടി നൽകണമെന്ന് മലപ്പുറം ഡിഡിഇ നിർദ്ദേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് മന്ത്രിമാരെ അഭിവാദ്യം ചെയ്യാൻ അധ്യാപകർ വിദ്യാർത്ഥികളെ സ്കൂളിന് പുറത്ത് റോഡിൽ നിർത്തിയത്.