നൊമ്പരമായി ചിഹ്നം ; വാളയാർ അമ്മ പ്രചാരണം ആരംഭിച്ചു ; പിന്തുണയുമായി നിരവധി പേർ

Jaihind News Bureau
Thursday, March 25, 2021

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് വാളയാർ കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ചക്കരക്കല്ലിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിരവധിപ്പേരാണ് പങ്കെടുത്തത്. നീതിക്കായുള്ള പോരാട്ടം എന്ന മുദ്രാവാക്യം ഉയർത്തിയാണ് വാളയാർ കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ജനവിധി തേടുന്നത്.  അമ്മയ്ക്ക് പിന്തുണയുമായി നിരവധി പേർ കൺവെൻഷനിൽ പങ്കെടുത്തു.

കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരും വാളയാറിൽ നിന്നുള്ള അമ്മയ്ക്ക് വോട്ടുചെയ്യണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ഗീത പറഞ്ഞു. ധർമ്മടത്ത് യഥാർത്ഥ രാഷ്ട്രീയം ഉയർത്തുന്നത് വാളയാറിൽ നിന്നുള്ള അമ്മയാണെന്ന് ഡോ. ഗീത പറഞ്ഞു.  തെക്കൻ സുനിൽകുമാർ, ഡോ. ആസാദ് തുടങ്ങിയവർ ആമുഖപ്രഭാഷണം നടത്തി. സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ കൺവെൻഷനിൽ പങ്കെടുത്തു.