മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി ; പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന് വാളയാറിലെ അമ്മ

Jaihind News Bureau
Tuesday, March 16, 2021

 

തൃശൂർ : ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇനി സർവീസിൽ ഉണ്ടാകരുതെന്നാണ് ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. നാളെ പത്രിക സമർപ്പിക്കുമെന്നും സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.