‘വാളയാറില്‍’ സമരം തുടർന്ന് രക്ഷിതാക്കള്‍ ; ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് ഇന്ന് സമരവേദിയില്‍

Jaihind News Bureau
Monday, October 26, 2020

 

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കളുടെ നിരാഹാര സമരം തുടരുന്നു.  സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വാളയാറിലെത്തും. വ്യാജമദ്യ ദുരന്തമുണ്ടായ കഞ്ചിക്കോട് ചെല്ലങ്കാവിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തും.  ഡിസിസി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠന്‍ എം പി, ഷാഫി പറമ്പില്‍ എംഎല്‍എ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനോടൊപ്പം സ്ഥലം സന്ദര്‍ശിക്കും. അതേസമയം കേസില്‍ നവംബർ 9ന് ഹൈക്കോടതി വാദം കേള്‍ക്കും.