പാലക്കാട് : വാളയാർ കേസില്‍ സിബിഐ സംഘം ഇന്ന് പാലക്കാട്ടെത്തും. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് സംഘം വാളയാറിലേക്കെത്തുന്നത്. അട്ടപ്പള്ളത്തെ പെൺകുട്ടികളുടെ വീട് സന്ദർശിക്കുന്ന സംഘം അമ്മയുടെ മൊഴിയെടുക്കും. പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിലും സിബിഐ സംഘം പരിശോധന നടത്തിയേക്കും. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്.