ഹരിയാന: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ പ്രധാനമന്ത്രി ഓഫീസ് ഡയറക്ടറും ,എൽ കെ അദ്വാനിയുടെ തന്ത്രജ്ഞനുമായ ആയ സുധീന്ദ്ര കുൽക്കർണി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗം ആയി. വിദ്വേഷം തുടച്ചുനീക്കുക എന്ന സന്ദേശം നൽകിയാണ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ യാത്ര. ഹരിയാനയില്‍ നിന്നും 7.5 കിലോ മീറ്ററാണ് ഇദ്ദേഹം ഭാരത് ജോഡോയ്ക്ക് ഒപ്പം സഞ്ചരിച്ചത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ പദ യാത്ര ഹരിയാനയില്‍ പര്യടനം തുടരുകയാണ്. നൂഹ് ജില്ലയിലാണ് ഇന്ന് പദയാത്ര പര്യടനം നടത്തുന്നത്. കടുത്ത തണുപ്പിനെയും അവഗണിച്ച് നൂറ് കണക്കിനാളുകളാണ് ദിനംപ്രതി പദയാത്രയില്‍ പങ്കാളിയാകുന്നത്.