വൈക്കം വിജയലക്ഷ്മി വിവാഹിതയായി

Monday, October 22, 2018

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാല സ്വദേശി അനൂപ് ആണ് വരന്‍. വൈക്കം മഹാദേവ ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. മിമിക്രി കലാകാരനും ഇന്‍റീരിയർ ഡിസൈൻ കോൺട്രാക്റ്റർ കൂടിയാണ് അനൂപ്. സെപ്റ്റംബർ 10 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര മേഖലയിലും ഏറെ പ്രശസ്തയായ വിജയലക്ഷ്മി അച്ഛന്‍റെ കണ്ടുപിടുത്തമായ ഗായത്രി വീണ വായിച്ചാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്.

കാഴ്ച ശക്തി തിരിച്ചു കിട്ടുവാനുള്ള ചികിത്സയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകളിലാണ് വൈക്കം വിജയ ലക്ഷ്മി.