വടകരയില്‍ കോണ്‍ഗ്രസ് മത്സരിക്കും, യുഡിഎഫ് പ്രകടനപത്രിക ശനിയാഴ്ച : എം.എം ഹസന്‍

Jaihind News Bureau
Monday, March 15, 2021

 

തിരുവനന്തപുരം : വടകര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. കെ.കെ രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മടത്തും കോണ്‍ഗ്രസ് മത്സരിക്കും. രണ്ടിടത്തും ശക്തമായ സ്ഥാര്‍ത്ഥി വരും. യുഡിഎഫ് പ്രകടനപത്രിക ശനിയാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷിയായി മാണി സി കാപ്പൻ്റെ എൻസികെയെ അംഗികരിച്ചതായും എം എം ഹസ്സൻ വ്യക്തമാക്കി. അഖിലേഷ് യാദവിൻ്റെ സമാജ് വാദി പാർട്ടി, തമ്പാൻ തോമസിൻ്റെ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് തുടങ്ങി പതിനഞ്ചോളം പാർട്ടികളും സംഘടനകളും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.