വടകരയിലെ 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നു; പരാതിയുമായി യു.ഡി.എഫ്

Jaihind Webdesk
Friday, May 3, 2019

P-Jayarajan

വടകര: കാസര്‍ഗോഡിനും കണ്ണൂരിനും പുറമേ വടകരയിലും കള്ളവോട്ട് ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫാണ് ഇവിടെ രംഗത്ത് വന്നിരിക്കുന്നത്. വടകരയില്‍ കള്ളവോട്ട് നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പരാതി നല്‍കി. വെബ് കാസ്റ്റിങ് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തലശേരി, കൂത്തുപറമ്പ്,നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്റെ പരാതിയില്‍ പറയുന്നത്. വരണാധികാരി കൂടിയായ കോഴിക്കോട് കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. ഈ മൂന്ന് മണ്ഡലങ്ങളിലായി 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് യു ഡി എഫിന്റെ പരാതി. കൂത്തുപറമ്പ്-26 ഉം തലശേരിയില്‍ -45 ഉം നാദാപുരത്ത് – 11 ഉം ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതിയില്‍ പറയുന്നത്.