സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; അവശേഷിക്കുന്നത് ഒരു ലക്ഷത്തില്‍ താഴെ ഡോസ് മാത്രം

Jaihind Webdesk
Monday, July 26, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. ഒരു ലക്ഷത്തില്‍ താഴെ ഡോസ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വാക്‌സിനേഷനുണ്ടാകില്ല. ഈ മാസം 17നാണ് അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ എത്തിയത്. ശനിയാഴ്ച നാലരലക്ഷം പേര്‍ക്കാണ് കുത്തിവയ്പ് നല്‍കിയത്.

കൂടുതല്‍ വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നേരത്തെ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കെ എല്ലാവര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കാമെന്നതിന് തിരിച്ചടിയാവുകയാണ് വാക്‌സിന്‍ ക്ഷാമം.