കീഴാറ്റൂർ ബൈപ്പാസ് : പ്രത്യക്ഷ സമരത്തിൽ നിന്ന് വയൽക്കിളികൾ പിന്മാറുന്നു; നിയമപോരാട്ടം തുടരും

കീഴാറ്റൂർ ബൈപ്പാസിനായി ഭൂമിയേറ്റെടുക്കുന്നത് തടയാനുള്ള പ്രത്യക്ഷ സമരത്തിൽ നിന്ന് ഒടുവിൽ വയൽക്കിളികൾ പിന്മാറുന്നു. അന്തിമ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ നേരിട്ടുള്ള പ്രതിരോധത്തിൽ കാര്യമില്ലെന്നാണ് സമര ഐക്യദാർഢ്യ സമിതി നിലപാട്. ഹൈക്കോടതിയിലും ഗ്രീൻ ട്രിബ്യൂണലിലും നിയമപോരാട്ടം തുടരുമെന്നാണ് വയൽകിളികളും ഐക്യദാർഢ്യ സമിതിയും
പറയുന്നത്.

പാർട്ടി ഗ്രാമത്തിൽ പാർട്ടി നിലപാടിനെതിരെ നടത്തിയ പോരാട്ടംവയൽ കിളികൾ അവസാനിപ്പിക്കുന്നു. സി പി എം നിലപാടിനെ പരസ്യമായി തളളിപറഞ്ഞ് പാർട്ടി ഗ്രാമത്തിൽ സിപിഎം നേത്യത്വത്തിന് എതിരെ എതിർ ശബ്ദമായി സംഘടിച്ച വയൽക്കിളികൾ ബൈപ്പാസിനായി നെൽവയൽ നികത്തുന്നതിനെതിരെ ആരംഭിച്ച പ്രത്യക്ഷ സമരമാണ് വയൽകിളികൾ അവസാനിപ്പിക്കുന്നത്. ഡിസംബർ 30ന് വയൽ പിടിച്ചെടുക്കൽ സമരം നടത്തി ഒരു മാസം പിന്നിടും മുൻപേയാണ് സമരത്തിനൊപ്പം നിന്നവരിൽ നിരവധിപ്പേർ ഭൂമിയേറ്റെടുക്കലിന് രേഖകൾ കൈമാറിയത്. 3ജി വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഇനി പിടിച്ചു നിൽക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണിതെന്നാണ് സൂചന.

ഭൂമി ബൈപ്പാസിനായി വിട്ടു നൽകാൻ പാർട്ടി നേതൃത്വത്തിന്റെ കടുത്ത സമർദ്ദവും ഉണ്ടായിട്ടുണ്ട്. കൂട്ടായ തീരുമാന പ്രകാരമല്ലെങ്കിലും വയൽക്കിളികളിൽ നിരവധിപ്പേർ രേഖകൾ നൽകിയെന്ന് സമര ഐക്യദാർഢ്യ സമിതി സ്ഥീരീകരിക്കുന്നുണ്ട്. ഇതിൽ വയൽ കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയും ഉൾപ്പെടുന്നു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ നിയമപോരാട്ടം തുടരുമെന്നാണ് സമരമിതി പറയുന്നത്. എന്നാൽ നെൽ വയൽ ബൈപ്പാസിനായി ഏറ്റെടുക്കുന്നതിനെതിരെ നടത്തുന്ന സമരത്തിൽ നിന്ന് വയൽ കിളികൾ പിന്മാറിട്ടില്ലെന്നാണ് വയൽ കിളി നേതാവ് സുരേഷ് കിഴാറ്റൂർ പറയുന്നത്.

പ്രത്യക്ഷ സമരത്തിൽ നിന്ന്സി പിന്മാറാൻ സി പി എം നേതൃത്തിന്റ കടുത്ത സമർദ്ദം വയൽ കിളി നേതൃത്തിനുണ്ട്.ഇതിന്നെ തുടർന്നാണ് പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് സൂചന.

Suresh KeezhatturVayalkilikalKeezhattur Bypass
Comments (0)
Add Comment