പ്ലസ് വണ്‍ സീറ്റുകള്‍ കുറവെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി ; കണക്കുകള്‍ വസ്തുതാവിരുദ്ധമെന്ന് പ്രതിപക്ഷം

Jaihind Webdesk
Tuesday, August 3, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കുറവെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 26,481 സീറ്റുകളാണ് കുറവ്. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകത്തിന്റെ മാനദണ്ഡം ഇതുവരെ നിശ്ചയിട്ടില്ല. പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാണെന്നും എം.കെ മുനീര്‍ അടിയന്തരപ്രമേയെ അവതരിപ്പിക്കവെ വ്യക്തമാക്കി. വിജയിച്ചവരെക്കാള്‍ സീറ്റുകളുടെ എണ്ണം കുറവാണെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.