‘ഫോബ്സ് ‘ മാഗസിൻ മാർക്കറ്റിംഗ് – കമ്യൂണിക്കേഷൻ പ്രൊഫഷണൽസ് പട്ടികയിൽ ആദ്യ അഞ്ചിൽ ഏക ഇന്ത്യക്കാരനായി വി. നന്ദകുമാർ ; ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫീസറാണ് ഈ മലയാളി

Jaihind News Bureau
Friday, March 6, 2020

അബുദാബി : അമേരിക്ക കേന്ദ്രമായ നമ്പർ വൺ ഗ്ലോബൽ ബിസിനസ് മാഗസിനായ ‘ഫോബ്സ്’ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ മേഖലയിലെ മികച്ച അമ്പത് മാർക്കറ്റിംഗ് – കമ്യൂണിക്കേഷൻ പ്രഫഷണലുകളുടെ പട്ടിക പുറത്തിറക്കി. പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ഇന്‍റർനാഷ്ണലിന്‍റെ ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി നന്ദകുമാർ എന്ന മലയാളി പട്ടികയിലെ ആദ്യ അഞ്ചിൽ ഇടം നേടി. തിരുവനന്തപുരം സ്വദേശിയാണ്.

ലുലു ഗ്രൂപ്പിൽ 2000 വർഷത്തിലാണ് നന്ദകുമാർ ജോലിയിൽ പ്രവേശിച്ചത്. അന്ന് ലുലുവിന് 15 സൂപ്പർമാർക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഇന്നത്തെ 180 ലധികം വരുന്ന മഹാശൃംഖലയിലേക്ക് വളർത്തിയെടുത്ത ചെയർമാൻ എം.എ യൂസഫലിയുടെ വിജയത്തിൽ  ലുലുവിന്‍റെ മാർക്കറ്റിംഗ് – കമ്യൂണിക്കേഷൻ ടീമിന്‍റെ നായകത്വം വഹിച്ചത് ഇദ്ദേഹമാണ്. ഇപ്രകാരം അപൂർവ തിളക്കം നേടിയവരുടെ ലോക പട്ടികയിലെ ആദ്യ അഞ്ചിലെ ഏക ഇന്ത്യക്കാരൻ നന്ദകുമാറാണ്.  ഇങ്ങിനെ, ലുലുവിലെ ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന രാജ്യാന്തര അംഗീകാരമായി ‘ഫോബ്സ് പട്ടിക ‘ മാറിയിരിക്കുന്നു.