കൊടകരയില്‍ ഇഡിയെ ഇടപെടുത്താന്‍ മടി; അന്വേഷണം ആവശ്യപ്പെടേണ്ടത് സര്‍ക്കാരെന്ന് മുരളീധരന്‍

 

കൊച്ചി :  കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെടാന്‍ തയാറാകാതെ ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരും പൊലീസുമാണ് ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും വി മുരളീധരന്‍ വിശദീകരിച്ചു.

അതേസമയം പണം നഷ്ടമായെന്ന് പരാതി നല്‍കിയ ധര്‍മ്മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും  അദേഹം വിളിച്ചവരുടെ പട്ടികയില്‍ ബിജെപിക്കാര്‍ ഉണ്ടാകുമെന്നും വി മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ചേരാൻ നിശ്ചയിച്ച ഹോട്ടലിന് പൊലീസ് ലോക്ക്ഡൗൺ ചട്ടലംഘന നോട്ടീസ് നൽകിയിരുന്നു. പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരന്‍ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment