സിനിമാ വിവാദത്തില്‍ പുതിയ കാമ്പയിന്‍ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എമ്പുരാന്‍ കാണുംഎന്ന ഹാഷ് ടാഗ് പ്രചരണത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.
എമ്പുരാന്‍ സിനിമ സംഘപരിവാര്‍ ഭീഷണിയ്ക്കു വഴങ്ങി പ്രധാന സീനുകള്‍ കട്ടു ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വി ഡി സതീശന്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ വിവരം പറയുന്നത്. ബിജെ പി സംസ്ഥാന അദ്ധ്യക്ഷന്റെ നിലപാടിന്‍േയും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എമ്പുരാന്‍ കാണുമെന്ന് പരസ്യമായി കഴിഞ്ഞ ദിവസം പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ ആ അഭിപ്രായത്തില്‍ നിന്ന് ഇന്ന് മലക്കം മറിഞ്ഞു. സിനിമ കാണില്ലെന്നാണ് രാജീവ് ചന്ദ്രശേഖര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് . ചിലര്‍ക്ക് ഉച്ചയായാലും നേരം വെളുക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തുന്നത്.
വി ഡി സതീശന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല.
അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും