മോദി ഗ്യാരന്‍റി പാഴ് വാക്ക്; പറയുന്ന വാക്ക് പാലിക്കാത്ത ഭരണാധികാരിയാണ് മോദിയെന്ന് വി.ഡി.സതീശന്‍

Jaihind Webdesk
Monday, March 11, 2024

കോട്ടയം: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മോദി ഗ്യാരന്‍റി പാഴ് വാക്കാണെന്ന് അദ്ദേഹം പറഞ്ഞു. പറയുന്ന വാക്ക് പാലിക്കാത്ത ഭരണാധികാരിയാണ് മോദി. കൊടുത്ത വാഗ്ദാനങ്ങളൊന്നും മോദി സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

മോദി ഗ്യാരന്‍റിയില്‍ പാചക വാതക – ഇന്ധനവില കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത്  കുറച്ചില്ല. രാജ്യത്ത് തൊഴിലില്ലായ്മ പെരുകിയിരിക്കുകയാണ്. മോദിയുടെ വാക്ക് പഴയ ചാക്കാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റേത് ജനവിരുദ്ധ ഭരണമാണ്. 75% വീടുകളിലും ഭരണത്തിന്‍റെ ഇരകള്‍ ഉണ്ടാകും. വൈദ്യുതി – വെള്ളക്കരം കൂട്ടുകയാണ് ചെയ്തത്. കാര്‍ഷിക മേഖലയിലും തകര്‍ച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.