ഉത്തരാഖണ്ഡ് ബിജെപി മന്ത്രിയും എംഎല്‍എയും കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Monday, October 11, 2021

 

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ബിജെപി സർക്കാരിലെ ഗതാഗത മന്ത്രി യശ്പാൽ ആര്യ കോണ്‍ഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി യശ്പാൽ ആര്യയെ കോണഗ്രസിലേക്ക് സ്വാഗതം ചെയ്തു. ഇതോടൊപ്പം ബിജെപി എംഎൽഎ സഞ്ജീവ് ആര്യയും കോണ്‍ഗ്രസിൽ ചേർന്നു.

 യശ്പാൽ ആര്യയുടെ മകനാണ് സഞ്ജീവ് ആര്യ.  കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍ എംപി,  ഹരീഷ് റാവത്ത്, രണ്‍ദീപ് സിംഗ് സുര്‍ജെവാല എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെത്തിയായിരുന്നു യശ്പാല്‍ പാര്‍ട്ടി പ്രവേശനം നേടിയത്. രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.