വീണ്ടും ഇറാന്റെ പ്രകോപനം : ഹോര്‍മുസ് വഴി പോയ മറ്റൊരു കപ്പല്‍ കൂടി പിടിച്ചെടുത്തു; തിരിച്ചടിയ്ക്കാന്‍ ഒരുങ്ങി അമേരിക്ക

ദുബായ് : ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വീണ്ടും മറ്റൊരു കപ്പല്‍ കൂടി പിടിച്ചെടുത്തു. പ്രധാന ജലപാതയിലെ കപ്പല്‍ ഗതാഗതം വീണ്ടും, തടസ്സപ്പെടുത്താനുള്ള ഇറാന്റെ ഏറ്റവും പുതിയ നീക്കത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. നിലിവില്‍  സൗദിയിലെ രണ്ട് എണ്ണ കേന്ദ്രങ്ങളിലേക്ക് ശനിയാഴ്ച ഡ്രോണ്‍ വെച്ച് വന്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഇറാനെതിരെ ലോകമെങ്ങും പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ മറ്റൊരു പ്രകോപനം.

ഹോര്‍മുസ് കടലിടുക്കില്‍ ഒരു കപ്പലും ഇതോടൊപ്പമുള്ള സംഘത്തെയും പിടിച്ചെടുത്തതായി ഇറാന്‍ അവകാശപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിടിക്കപ്പെട്ടത്, കപ്പല്‍ വഴി ഡീസല്‍ കടത്തിയവരാണെന്നും ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തതായും ഫാര്‍സ് ന്യൂസ് അറിയിച്ചു. ഹോര്‍മുസ് വഴിയുള്ള എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്റെ തുടര്‍ച്ചയായ ആക്രമണത്തെ അമേരിക്ക കുറ്റപ്പെടുത്തി. ബ്രിട്ടീഷ് ഫ്‌ളാഗ് വെച്ച ഒരു കപ്പലാണ്  പിടിച്ചെടുത്തതെന്ന് അമേരിക്ക ആരോപിച്ചു. ഇതിനിടെ, 2015 ല്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് യുഎസ് പിന്മാറിയതിനെത്തുടര്‍ന്ന് ഇറാന്‍ തുടര്‍ച്ചയായി പ്രകോപനം നടത്തുകയാണെന്ന് വാഷിംഗ്ടണും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആരോപിച്ചു. ഇതോടെ, മിഡില്‍ ഈസ്റ്റിലാകെ ഇറാന്‍ സംഘര്‍ഷ സാധ്യത സൃഷ്ടിക്കുകയാണെന്നും പരാതിയുണ്ട്. ഇതിനിടെ,  സൗദി സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍, ഞങ്ങള്‍ തിര നിറച്ച് തയാറായിരിക്കുന്നുവെന്നും, കണക്കു ചോദിക്കുമെന്നും ഇറാനെതിരെ അമേരിക്ക പ്രതികരിച്ച് കഴിഞ്ഞു.

Comments (0)
Add Comment