ELEPHANT ATTACK| അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Jaihind News Bureau
Saturday, May 31, 2025

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കാവ് സ്വദേശി മല്ലനാണ്(60) മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മരിച്ചത്. വെന്റിലേറ്ററില്‍ ആയിരുന്നു.

ഇന്നലെ ഉച്ചക്കായിരുന്നു മല്ലനെ കാട്ടാന ആക്രമിച്ചത്. ചീരക്കടവ് വനമേഖലയിലായിരുന്നു സംഭവം. ഇയാള്‍ വനമേഖലയിലേക്ക് പശുവുമായി പോവുകയായിരുന്നു. ആക്രമണത്തില്‍ വാരിയെല്ലിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.