അമേരിക്ക ഇന്ത്യയുടെ മേല്‍ ചുമത്തിയ പുതിയ തീരുവ കാര്‍ഷിക കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്നും ഇതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 9 ശനിയാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡിസിസികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെറ്റായ വിദേശനയത്തിന്റെ ഫലമായാണ് ഈ സാഹചര്യം ഉണ്ടായത്. രാജ്യത്തെ ആകെ ബാധിക്കുന്ന അമേരിക്കന്‍ തീരുവ കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.